സോവിയറ്റ് യൂണിയന്റെ അവസാനത്തെ ഭരണാധികാരി മിഖയേല്‍ ഗോര്‍ബച്ചേവിന്‍റെ മൃതദേഹം അടക്കം ചെയ്യുന്നതിന് റഷ്യ ഔദ്യോഗിക ബഹുമതി നല്‍കില്ല. പകരം സൈനിക ബഹുമതിയോടെയാണ് അടക്കം നിശ്ചയിച്ചിരിക്കുന്നത്
സെലന്‍സ്കിയുടെ പ്രസ്താവനക്കെതിരെ റഷ്യ രംഗത്തെത്തി. യുക്രൈന്‍ ജനതയുടെ മേല്‍ ആക്രമണങ്ങള്‍ അഴിച്ചുവിടുന്നുവെന്നത് വസ്തുതാ വിരുദ്ധമായ ആരോപണമാണ്. യുക്രൈന്‍ സൈന്യത്തിന്‍റെ അതിക്രമങ്ങളെ പ്രതിരോധിക്കുക മാത്രമാണ് റഷ്യന്‍ സേന ചെയ്യുന്നത്. എന്നാല്‍ യുദ്ധവുമായി ബന്ധപ്പെട്ട തീരുമാനങ്ങള്‍ എടുക്കുന്നത് പ്രസിഡന്റാണെന്നും അദ്ദേഹത്തെ ഒഴിവാക്കിയുള്ള ചര്‍ച്ചക്ക് യാതൊരു
ഏകദേശം കഴിഞ്ഞ അഞ്ചു വര്‍ഷത്തിലധികമായി പുടിന്‍ പല നിലയില്‍ കൈക്കൊണ്ട തീരുമാനങ്ങളിലെല്ലാം ഈ നിലതെറ്റല്‍ കാണാന്‍ കഴിയുമെന്നാണ് രഹസ്യാന്വേഷണ ഏജന്‍സിയുടെ വിലയിരുത്തല്‍.
2014-ലും 2021-ലും സമാധാനത്തിനുള്ള നോബൽ പുരസ്കാരത്തിന് പുടിൻ നാമനിർദ്ദേശം ചെയ്യപ്പെട്ടിരുന്നു. കൊറോണ വൈറസിനെതിരെ ലോകത്ത് ആദ്യമായി 'സ്പുട്നിക്' എന്ന പേരില്‍ കൊവിഡ് വാക്‌സിൻ വികസിപ്പിച്ച് ലോകത്തിന് ആദ്യത്തെ പ്രത്യാശ നല്‍കിയത് പുടിനാണെന്നായിരുന്നു പുടിനെ നാമനിർദേശം ചെയ്‌തുകൊണ്ട് റഷ്യ പറഞ്ഞിരുന്നത്
റിപ്പോര്‍ട്ടിന്‍റെ പശ്ചാത്തലത്തില്‍ യു.എസ് ടെലിവിഷൻ ചാനലായ എ.ബി.സി ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് ബൈഡന്‍ റഷ്യക്കെതിരെ ശക്തമായ നിലപാടെടുത്തത്. പ്രതിപക്ഷ നേതാവ് അലക്സി നാവൽനിക്ക് വിഷം നൽകി കൊലപാതകശ്രമം നടത്തിയ സംഭവത്തിൽ പുടിൻ കൊലയാളിയാണെന്ന് കരുതുന്നുണ്ടോയെന്ന് ചോദിച്ചപ്പോൾ അതേ എന്നായിരുന്നു ബൈഡന്‍റെ മറുപടി
സ്വവർഗ വിവാഹത്തേയും ഭിന്ന ലിംഗ വിവാഹത്തേയും പാടേ തള്ളിക്കളഞ്ഞുകൊണ്ടുള്ള യാഥാസ്ഥിതിക വിവാഹ സങ്കല്‍പ്പമാണ് അദ്ദേഹം മുന്നോട്ടുവയ്ക്കുന്നത്.